വേദനയെ ലക്ഷ്യബോധമുള്ള പ്രവർത്തനങ്ങളാക്കി മാറ്റാം.കരുണയെ നന്മയുടെ പ്രവർത്തനങ്ങളാക്കി മാറ്റാം.

ഹനീൻ അബ്ദുസമദിന്റെ സ്മരണയിൽ

ഹനീൻ അബ്ദുസമദിന്റെ സ്മരണയിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച വിദ്യാഭ്യാസ-ചാരിറ്റബിൾ സംരംഭമാണ് ഹനീൻ ഫൗണ്ടേഷൻ.

സ്ക്രോൾ ചെയ്യുക

ഞങ്ങളുടെ Motto

Compassion with a Vision

കരുണയോടെ, ദിശാബോധത്തോടെ

ആവശ്യക്കാരോടുള്ള കരുണയും, സമൂഹത്തിന്റെ യഥാർത്ഥ ആവശ്യങ്ങളെ തിരിച്ചറിഞ്ഞുള്ള ദിശാബോധമുള്ള പ്രവർത്തനങ്ങളും ഒരുമിച്ചാണ് ഹനീൻ ഫൗണ്ടേഷൻ മുന്നോട്ട് പോകുന്നത്.

ഹനീൻ അബ്ദുസമദിന്റെ സ്മരണയിൽ

ഒരു ചെറിയ ജീവിതം, വലിയൊരു നന്മയുടെ ഓർമ്മ

അഡ്വ. പി.കെ. ഹബീബ് റഹ്മാന്റെയും ഡോ. ഷയീൻ കളത്തിലിന്റെയും മകനായ ഹനീൻ അബ്ദുസമദ് മിടുക്കനും കഴിവുറ്റവനും നന്മ നിറഞ്ഞ മനസ്സിനുടമയുമായിരുന്ന 15 വയസ്സുകാരനായിരുന്നു.

  1. Class 10

    റിയാദിലെ New Middle East International School-ൽ പഠിച്ചിരുന്ന ഹനീൻ, 2026-ലെ CBSE പത്താം ക്ലാസ് പരീക്ഷയിൽ 96.2% മാർക്ക് നേടി മികച്ച വിജയം കൈവരിച്ചിരുന്നു.

  2. അദ്ദേഹത്തിന്റെ ലോകം

    പഠനത്തിനൊപ്പം ഫുട്ബോളിനോടും വായനയോടും വലിയ താൽപര്യമുണ്ടായിരുന്നു. ഖുർആൻ പഠനത്തിലും അദ്ദേഹം ശ്രദ്ധ പുലർത്തിയിരുന്നു. നിരവധി സൂറത്തുകൾ ഹൃദിസ്ഥമാക്കിയിരുന്ന ഹനീൻ മനോഹരമായി ഖുർആൻ പാരായണം ചെയ്യുമായിരുന്നു. കുടുംബത്തോടൊപ്പമുള്ള നമസ്കാരങ്ങളിൽ പലപ്പോഴും അദ്ദേഹം ഇമാമായി നിന്നിരുന്നു.

  3. 2026 ഏപ്രിൽ 5

    എന്നാൽ, ജീവിതത്തിലെ അടുത്ത അധ്യായത്തിലേക്ക് കടക്കാനൊരുങ്ങിയിരിക്കെ, 2026 ഏപ്രിൽ 5-ന് റിയാദിലെ വീട്ടിൽ വെച്ച് ഹനീന് അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിച്ചു.

  4. ICU

    തുടർന്ന് 24 ദിവസത്തോളം ആശുപത്രിയിലെ ICU-യിൽ ചികിത്സയിൽ കഴിഞ്ഞെങ്കിലും, മസ്തിഷ്കത്തിന് ഗുരുതരമായ ക്ഷതം സംഭവിക്കുകയും ഡോക്ടർമാർ Brain Death സ്ഥിരീകരിക്കുകയും ചെയ്തു.

  5. 2026 ഏപ്രിൽ 28

    ഒടുവിൽ, ഏപ്രിൽ 28-ന് ഹനീൻ തന്റെ രക്ഷിതാവിന്റെ വിളിക്ക് ഉത്തരം നൽകി യാത്രയായി. റിയാദിലെ നസീം ഖബർസ്ഥാനിലാണ് ഹനീന്റെ ഖബറടക്കം നടന്നത്.

വേദനയിൽ നിന്ന് ഒരു ദൗത്യത്തിലേക്ക്

ഹനീന്റെ വിയോഗം കുടുംബത്തിന് സൃഷ്ടിച്ച അഗാധമായ ദുഃഖത്തെ മറ്റൊരു തലത്തിൽ ക്രിയാത്മകമായി തിരിച്ചുവിടണമെന്ന ചിന്തയിൽ നിന്നാണ് അദ്ദേഹത്തിന്റെ നാമധേയത്തിൽ ഹനീൻ ഫൗണ്ടേഷൻ ആരംഭിക്കുന്നത്.

ഒരു ജീവിതത്തിന്റെ ഓർമ്മയെ ഒരു നല്ല പ്രവർത്തനത്തിന്റെ തുടക്കമാക്കുക. ഒരു വിയോഗത്തെ മറ്റുള്ളവർക്ക് ആശ്വാസമാകുന്ന നന്മകളാക്കി മാറ്റുക.

അതാണ് ഹനീൻ ഫൗണ്ടേഷന്റെ ലക്ഷ്യം.

ഹനീൻ ഫൗണ്ടേഷനെക്കുറിച്ച്

ഹനീൻ ഫൗണ്ടേഷൻ, ഐക്കരപ്പടി, ഹനീൻ അബ്ദുസമദിന്റെ സ്മരണയിൽ അദ്ദേഹത്തിന്റെ കുടുംബം ആരംഭിച്ച വിദ്യാഭ്യാസ-ചാരിറ്റബിൾ ട്രസ്റ്റാണ്.

അർഹരും ആവശ്യക്കാരുമായവർക്ക് അനിവാര്യമായ അത്താണിയായി മാറുകയും, പിന്നാക്കം നിൽക്കുന്നവരെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുകയും, വ്യക്തികളുടെയും സമൂഹങ്ങളുടെയും വളർച്ചയ്ക്ക് ആവശ്യമായ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഫൗണ്ടേഷന്റെ ലക്ഷ്യം.

കരുണ വെറും വികാരമായി അവസാനിക്കരുത്. അത് പ്രവർത്തിയായി മാറണം.

Haneen Foundation

Haneen Foundation · Ayikkarappadi

ഞങ്ങളുടെ ദർശനം

ഓരോ അർഹനായ വ്യക്തിക്കും പഠിക്കാനും വളരാനും മുന്നേറാനും അവസരം ലഭിക്കുന്ന ഒരു സമൂഹം.

സാമ്പത്തികമോ സാമൂഹികമോ ആയ സാഹചര്യങ്ങൾ ഒരു വിദ്യാർത്ഥിയുടെ വിദ്യാഭ്യാസത്തിനും ഭാവിക്കും തടസ്സമാകരുതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

അർഹരായവർക്ക് അവസരങ്ങൾ ഒരുക്കുകയും, പിന്നാക്കം പോയവരെ കൈപിടിച്ചുയർത്തുകയും, അടിസ്ഥാന ആവശ്യങ്ങൾക്കായി പ്രയാസപ്പെടുന്ന സമൂഹങ്ങൾക്ക് സാധ്യമായ പിന്തുണ നൽകുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് ഞങ്ങളുടെ ലക്ഷ്യം.

ഞങ്ങളുടെ ദൗത്യം

വിദ്യാഭ്യാസ പിന്തുണ

വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്നവർക്കും സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കും ആവശ്യമായ പിന്തുണ നൽകുക.

Career Guidance

വിദ്യാർത്ഥികളുടെ കഴിവുകളും താൽപര്യങ്ങളും തിരിച്ചറിയാനും ശരിയായ വിദ്യാഭ്യാസ-തൊഴിൽ തീരുമാനങ്ങൾ എടുക്കാനും സഹായിക്കുക.

Educational Counselling

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്ന വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുക.

Motivation & Leadership

വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും നേതൃത്വപാടവും ഉത്തരവാദിത്തബോധവും വളർത്തുന്നതിനുള്ള പരിശീലനങ്ങൾ സംഘടിപ്പിക്കുക.

പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക

ഉന്നത വിജയം നേടുന്ന മിടുക്കരായ വിദ്യാർത്ഥികളെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

പിന്നാക്കം നിൽക്കുന്നവരെ ഉയർത്തുക

പഠനത്തിലും ജീവിതത്തിലും പിന്നാക്കം പോയവരെ കണ്ടെത്തി ആവശ്യമായ പിന്തുണയും മാർഗനിർദേശവും നൽകി മുഖ്യധാരയിലേക്ക് കൊണ്ടുവരിക.

മാനവിക സേവനം

അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പ്രയാസപ്പെടുന്ന വ്യക്തികൾക്കും സമൂഹങ്ങൾക്കും സാധ്യമായ സഹായങ്ങൾ നൽകുക.

നിയമ-കൗൺസലിംഗ് പിന്തുണ

അർഹരായവർക്ക് ആവശ്യമായ നിയമപരവും കൗൺസലിംഗ് സംബന്ധമായതുമായ പിന്തുണ ലഭ്യമാക്കാൻ സഹായിക്കുക.

എല്ലാവർക്കും ഒരു അവസരം അർഹമാണ്.

  1. 01

    ഒരു വിദ്യാർത്ഥിക്ക് കഴിവുണ്ടാകാം, പക്ഷേ സാമ്പത്തിക സാഹചര്യം പരിമിതമായിരിക്കാം.

  2. 02

    ഒരു വിദ്യാർത്ഥി പഠനത്തിൽ പിന്നിലായിരിക്കാം, പക്ഷേ ശരിയായ മാർഗനിർദേശം ലഭിച്ചാൽ മുന്നേറാൻ കഴിയും.

  3. 03

    ഒരു കുടുംബത്തിന് ഒരു പ്രയാസഘട്ടത്തിൽ സഹായം ആവശ്യമായിരിക്കാം.

  4. 04

    ഒരു സമൂഹത്തിന് കുടിവെള്ളം പോലെയുള്ള അടിസ്ഥാന സൗകര്യം പോലും ലഭ്യമല്ലായിരിക്കാം.

ഇത്തരം ആവശ്യങ്ങളെ തിരിച്ചറിയുകയും കഴിയുന്നിടത്തോളം ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ സമീപനം.

ആദ്യ പദ്ധതി

കുടിവെള്ള പദ്ധതി

ദാഹിക്കുന്നവർക്ക് ഒരു കൈത്താങ്ങ്

ഹനീൻ ഫൗണ്ടേഷന്റെ ആദ്യ പദ്ധതിയായി കർണാടകയിലെ ബെൽഗാമിൽ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നു.

കുടിവെള്ള ക്ഷാമം നേരിടുന്ന ഒരു പ്രദേശത്ത്, കർണാടക സ്വദേശികളായ മറ്റൊരു കുടുംബവുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഒരു അടിസ്ഥാന ആവശ്യത്തിന് പരിഹാരം കണ്ടെത്താനുള്ള ചെറിയൊരു ശ്രമമാണിത്. എന്നാൽ ഞങ്ങൾക്ക് ഇത് അതിലേറെയാണ്. യഥാർത്ഥ ആവശ്യങ്ങൾ കണ്ടെത്തി, മറ്റുള്ളവരുമായി കൈകോർത്തുകൊണ്ട് പ്രായോഗികമായ പരിഹാരങ്ങൾ സൃഷ്ടിക്കാനുള്ള ഒരു യാത്രയുടെ തുടക്കമാണിത്.

ബെൽഗാമിലെ കുടിവെള്ള പദ്ധതി

വിദ്യാഭ്യാസത്തിലൂടെ ഭാവിയെ മാറ്റാം

വിദ്യാഭ്യാസമാണ് ഹനീൻ ഫൗണ്ടേഷന്റെ പ്രധാന പ്രവർത്തന മേഖലകളിലൊന്ന്. വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനൊപ്പം, അവരുടെ കഴിവുകൾ തിരിച്ചറിയാനും ശരിയായ തീരുമാനങ്ങൾ എടുക്കാനും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനും ആവശ്യമായ മാർഗനിർദേശവും നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

ക്ലാസ് മുറിയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ
  • സാമ്പത്തിക പിന്തുണ

    • വിദ്യാഭ്യാസ സഹായം
    • സ്കോളർഷിപ്പ് പദ്ധതികൾ
  • മാർഗനിർദേശവും കൗൺസലിംഗും

    • Career Guidance
    • Educational Counselling
    • Motivation Programmes
    • Leadership Training
  • വികസനവും അംഗീകാരവും

    • വിദ്യാർത്ഥി വികസന പരിപാടികൾ
    • ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ
    • പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ

ലക്ഷ്യം വിദ്യാഭ്യാസം നൽകുന്നതിൽ മാത്രം ഒതുങ്ങുന്നില്ല.

ഓരോ വിദ്യാർത്ഥിയുടെയും കഴിവുകളെ തിരിച്ചറിഞ്ഞ്, അവർക്ക് അവരുടെ ഭാവി കണ്ടെത്താൻ സഹായിക്കുകയാണ് ലക്ഷ്യം.

ഒരുമിച്ച് കൂടുതൽ ചെയ്യാം

വലിയ മാറ്റങ്ങൾ പലപ്പോഴും ഒരാളുടെ മാത്രം ശ്രമത്തിലൂടെ സാധ്യമാകില്ല.

സന്നദ്ധ സംഘടനകൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

സാമൂഹിക സംഘടനകൾ

പ്രൊഫഷണലുകൾ

സന്നദ്ധ പ്രവർത്തകർ

മനുഷ്യസ്നേഹികൾ

നന്മ ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ യാത്രയിൽ പങ്കാളികളാകാം.

നിങ്ങൾക്കും പങ്കാളിയാകാം

ഒരു നല്ല പ്രവർത്തനത്തിന് നിങ്ങളുടെ പിന്തുണ നൽകൂ

ഹനീൻ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ നിരവധി മാർഗങ്ങളുണ്ട്.

01

പങ്കാളിയാകുക

നിങ്ങളുടെ സംഘടനയുമായോ സ്ഥാപനവുമായോ ചേർന്ന് വിവിധ പദ്ധതികൾ നടപ്പിലാക്കാം.

02

ഞങ്ങളെക്കുറിച്ച് മറ്റുള്ളവരോട് പറയുക

ആവശ്യക്കാരിലേക്കും അർഹരായവരിലേക്കും ഞങ്ങളുടെ പ്രവർത്തനങ്ങൾ എത്തിക്കാൻ സഹായിക്കുക.

ഞങ്ങളുടെ പ്രതിബദ്ധത

ഓരോ സഹായവും അർഹരായവരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാൻ ഹനീൻ ഫൗണ്ടേഷൻ പ്രതിജ്ഞാബദ്ധമാണ്. ഓരോ പ്രവർത്തനവും ഈ മൂല്യങ്ങളോടെ സമീപിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്:

01

കരുണ

മനുഷ്യരുടെ സാഹചര്യങ്ങളെ മനസ്സിലാക്കി അവരോട് ചേർന്ന് നിൽക്കുക.

02

സത്യസന്ധത

ലഭിക്കുന്ന ഓരോ വിഭവവും ഉത്തരവാദിത്തത്തോടെയും സുതാര്യമായും കൈകാര്യം ചെയ്യുക.

03

ഉത്തരവാദിത്തം

ഓരോ പദ്ധതിയും ആവശ്യകതയും പ്രയോജനവും പരിഗണിച്ച് നടപ്പിലാക്കുക.

04

ഫലം

വെറും പ്രവർത്തനങ്ങളല്ല, യഥാർത്ഥ മാറ്റമാണ് ലക്ഷ്യമിടുന്നത്.

05

സഹകരണം

കൂടുതൽ ആളുകളിലേക്ക് കൂടുതൽ നന്മ എത്തിക്കുന്നതിനായി മറ്റുള്ളവരുമായി കൈകോർക്കുക.

ഹനീന്റെ ഓർമ്മ, നന്മയുടെ തുടർച്ച

ഹനീന്റെ ജീവിതം പതിനഞ്ച് വർഷം മാത്രം.

എന്നാൽ ഒരു മനുഷ്യന്റെ പാരമ്പര്യം അയാൾ ജീവിച്ച വർഷങ്ങളുടെ എണ്ണത്തിൽ മാത്രം അളക്കപ്പെടുന്നില്ല. അയാളുടെ ജീവിതം മറ്റുള്ളവരിൽ അവശേഷിപ്പിച്ച നന്മകളിലും അത് തുടരുന്നു.

ഹനീൻ ഫൗണ്ടേഷനിലൂടെ, ഹനീന്റെ കുടുംബം അദ്ദേഹത്തിന്റെ ഓർമ്മയെ മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന പ്രവർത്തനങ്ങളാക്കി മാറ്റാൻ ആഗ്രഹിക്കുന്നു.

ഒരു ജീവിതത്തിന്റെ ഓർമ്മ അനേകം നന്മകളുടെ തുടക്കമാകട്ടെ.

കുടുംബത്തിന്റെ സന്ദേശം

ഞങ്ങളുടെ പ്രിയപ്പെട്ട ഹനീന്റെ വിയോഗം ഞങ്ങളുടെ ജീവിതത്തിൽ ഒരിക്കലും നികത്താനാവാത്ത ഒരു ശൂന്യതയാണ് സൃഷ്ടിച്ചത്.

ആ ദുഃഖത്തെ മറ്റൊരു തലത്തിൽ ക്രിയാത്മകമായി തിരിച്ചുവിടാനും, അർഹരായവർക്ക് സഹായമാകാനും, സമൂഹത്തിന് ഉപകാരപ്പെടുന്ന പ്രവർത്തനങ്ങൾ നടത്താനും കഴിയണമെന്ന ആഗ്രഹത്തിലാണ് ഹനീൻ ഫൗണ്ടേഷൻ ആരംഭിക്കുന്നത്.

ഈ സംരംഭത്തിന് നല്ലവരായ എല്ലാവരുടെയും നിസ്സീമമായ സഹകരണവും പിന്തുണയും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഹനീൻ മോനെയും ഞങ്ങളുടെ കുടുംബത്തെയും നിങ്ങളുടെ ആത്മാർത്ഥമായ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഹനീൻ മോനോടൊപ്പം നാളെ സ്വർഗത്തിൽ ഒരുമിച്ചു ചേരാൻ ഞങ്ങളുടെ കുടുംബത്തിന് അല്ലാഹു സൗഭാഗ്യം നൽകട്ടെ. ആമീൻ.

അഡ്വ. പി.കെ. ഹബീബ് റഹ്മാൻ

സെക്രട്ടറി

ഹനീൻ ഫൗണ്ടേഷൻ, ഐക്കരപ്പടി

ബന്ധപ്പെടുക

നമുക്ക് ഒരു സംഭാഷണം തുടങ്ങാം

ഒരു വിദ്യാർത്ഥിയെ പിന്തുണയ്ക്കാനോ, പദ്ധതിയിലേക്ക് സംഭാവന ചെയ്യാനോ, പങ്കാളിയാകാനോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ബന്ധപ്പെടുക — ഞങ്ങൾ മറുപടി നൽകും.

പിന്തുടരുക